സംസ്ഥാനത്തെ പോലീസ് പരാജയമാണെന്നത് പ്രചരണം മാത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. യാതൊരുവിധ ക്രമസമാധാന തകർച്ചയും കേരളത്തിലില്ല. കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിട്ട സംഭവത്തിൽ പോലീസിനെ പിന്തുണച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്ത് നടന്ന സംഭവത്തിൽ ശക്തമായ നടപടി തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ പുതിയ നിയമനിർമാണം തന്നെ വേണമെങ്കിൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങളുടെ ജീവനും സ്വത്തിനും കാവലായി മാറേണ്ടതുണ്ട്. അതിനായുള്ള നടപടി കൈക്കൊള്ളും. കോട്ടയത്തെ സംഭവത്തിൽ സർക്കാരിനെയും പോലീസിനെയും വിമർശിച്ചുക്കൊണ്ട് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് ഗുണ്ടാരാജാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഇതിനു പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക