ദുബൈ: പ്രവാസി മലയാളി ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് കുറ്റ്യാടി മുള്ളന്‍കുന്ന് നവാസ് (41) ആണ് മരിച്ചത്.
ദുബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.
പിതാവ് – ദേവര്‍പറമ്പില്‍ മുഹമ്മദ്. മാതാവ് – ജമീല. ഭാര്യ – നജീറ. മക്കള്‍ – മുഹമ്മദ് റയാന്, മുഹമ്മദ് റഹംദില്‍, ആമിന മെഹ്റിന്, ആലിയ അമ്രീന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക