കോട്ടയം: ഷാൻ ബാബുവിന് ക്രൂര മർദ്ദനം നേരിട്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഷാന്റെ ദേഹത്ത് മർദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ പറയുന്നത്.
കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചുവെന്നാണ് പ്രതി ജോമോന്റെ മൊഴി. ഷാനെ വിവസ്ത്രനാക്കിയും മർദ്ദിച്ചു. മൂന്ന് മണിക്കൂറോളം മർദ്ദനം നടന്നു.
കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തി. ഓട്ടോയിൽ വെച്ചും വിവിധ സ്ഥലങ്ങളിൽ വെച്ചും മർദിച്ചു. ജോമോന്റെ സുഹൃത്തായിരുന്ന ഷാൻ കൂറു മാറിയത് പകയ്ക്ക് കാരണമായതെന്നും പൊലീസ് പറയുന്നു.
അതേസമയം, കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക