സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ഓഫീസിലുള്ള ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു എന്നാണ് വിവരം. ഇയാൾ ക്വാറന്റൈനിൽ ആയിരുന്നു.
നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജൻ പിടിയിലായി
അതേസമയം, ശബരിമല ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് പടർന്ന് പിടിക്കുന്ന സ്ഥിതിയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക