നടൻ സുരേഷ് ഗോപിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ് താരം. കോവിഡ് മാനദണ്ഡങ്ങളെല്ലാം സ്വീകരിച്ചിട്ടും തനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് സുരേഷ് ഗോപി പറയുന്നു. പൂർണ സുരക്ഷിതമാണെന്നും ആരോഗ്യവാനായി ഇരിക്കുന്നുവെന്നും താരം പങ്കുവച്ചു.
കോവിഡ് വ്യാപനം രൂക്ഷം, അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രിസഭാ യോഗം
മാത്രമല്ല, കോവിഡ് വ്യാപനം സംസ്ഥാനത്ത് ഇത്രമേൽ രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരോടും കോവിഡ് മുൻകരുതലുകൾ സ്വീകരിക്കുവാനും സുരക്ഷിതമായി ഇരിക്കുവാനും താരം ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കുവാനും ആൾക്കൂട്ടങ്ങളിൽ നിന്ന് മാറി സ്വന്തം ആരോഗ്യം സംരക്ഷിക്കുകയും വേണം. സംസ്ഥാനത്ത് കോവിഡ് വ്യാപനം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമായ കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക