അപർണ യാദവ് ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശിൽ ബിജെപിയിൽ നിന്ന് മുൻനിര നേതാക്കൾ ഉൾപ്പെടെ രാജി വച്ചിറങ്ങുമ്പോഴാണ് തീർത്തും അപ്രതീക്ഷിതമായ ഒരു സംഭവം ഉണ്ടായിരിക്കുന്നത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ ഇളയ മകൻ പ്രതീകിന്റെ ഭാര്യയാണ് അപര്‍ണ യാദവ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പൊലീസിന് മാര്‍ഗനിര്‍ദേശങ്ങളുമായി മഹാരാഷ്ട്ര സർക്കാർ
ബിജെപി നേതാക്കളുടെ രാജിയിൽ തളർന്നിരിക്കുന്നു ബിജെപിയ്ക്ക് വലിയൊരു ആശ്വാസമായിരിക്കും അപർണ യാദവിന്റെ വരവ് എന്നതിൽ സംശയമില്ല. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വികസന പ്രവർത്തനങ്ങളെയും പ്രശംസിച്ചുകൊണ്ട് അപര്‍ണ യാദവ് രംഗത്തെത്തിയിരുന്നു. വലിയ വാർത്തകൾക്കും ഇത് കാരണമായിരുന്നു.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഈ മാറ്റം അഖിലേഷ് യാദവിന് തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മുലായം സിംഗ് യാദവിന്റെ ഭാര്യാ സഹോദരനും മുന്‍ എംഎല്‍എയുമായ പ്രമോദ് ഗുപ്തയും ഇന്ന് ബിജെപിയിൽ ചേർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക