പിടിവിടാതെ കോവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപനം ശക്തിപ്പെട്ടതോടെ സെൽഫ് ടെസ്റ്റ് കിറ്റുകളുടെ വിൽപ്പനയിലും വർധനവ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ആഴ്ചയാണ് സ്വയം കോവിഡ് രോഗബാധ പരിശോധിക്കുവാനുള്ള ടെസ്റ്റ് കിറ്റുകളുടെ വില്പനയിൽ വർധനവ് വന്നത്.
പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണവും പ്രത്യുൽപാദനക്ഷമതയും കോവിഡ് കുറയ്ക്കുമോ?
വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് കൂടുതലും ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നത്. സ്വയം തന്നെ പരിധോധന നടത്താവുന്ന കിറ്റാണിത്. പരിശോധന നടത്തി മുപ്പത് മിനിറ്റിനകം ഫലം ലഭിക്കുമെന്നാണ് ടെസ്റ്റ് കിറ്റിന്റെ പ്രത്യേകത.
ഡൽഹി, മുംബൈ, കൊൽക്കത്ത, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലാണ് കിറ്റ് വില്പന ആദ്യം കൂടുതലായുണ്ടായതെങ്കിലും പിന്നീട് ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വലിയ വിപണി ഒരുങ്ങുകയായിരുന്നു.
മഹാരാഷ്ട്രയിലെ മുംബൈയില്‍ ടെസ്റ്റ് കിറ്റ് വാങ്ങുന്നവര്‍ ആധാര്‍ നമ്പര്‍ നല്‍കണമെന്ന് നിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഏഴ് കമ്പനികൾ നിർമ്മിച്ച കിറ്റുകൾക്കാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അംഗീകാരം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക