സംസ്ഥാനത്തിപ്പോൾ കോവിഡ് വ്യാപനം ശക്തമാകുന്നുവെന്ന് ആരോഗ്യവകുപ്പ്. കോവിഡ് അതിവ്യാപനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കോവിഡ് മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. അതിതീവ്ര കോവിഡ് വ്യാപനമാണ് നടക്കുന്നത്. മാത്രമല്ല, ഒമിക്രോണും ഡെൽറ്റയും പടരുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് വ്യാപനം രൂക്ഷം, അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രിസഭാ യോഗം
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് സർക്കാർ
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക