സംസ്ഥാനത്ത് വ്യാപിച്ചുക്കൊണ്ടിരിക്കുകയാണ് കോവിഡ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തി. പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽ വരും. മൂവായിരം പേർക്ക് മാത്രമാണ് ദർശനത്തിന് അനുമതി നൽകുക, നേരത്തെ 10,000 പേരെ അനുവദിച്ചിരുന്നു. ഇതാണ് മൂവ്വായിരമാക്കി ചുരുക്കിയത്. മാത്രമല്ല, ഓൺലൈനായി ദർശനത്തിന് ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും ദർശനത്തിന് അനുമതി നൽകുക.
അതേസമയം, ചോറൂണ് നൽകുന്നത് നിർത്തലാക്കിയിട്ടുണ്ട്. ചോറൂണിനായി ബുക്ക് ചെയ്തവർക്ക് നിവേദ്യം ഉൾപ്പെടെയുള്ള കിറ്റ് നൽകും. വീടുകളിൽ നിന്ന് വഴിപാട് നടത്താവുന്ന രീതി സ്വീകരിക്കും. വിവാഹത്തിനാകട്ടെ, പത്ത് പേരിൽ കൂടുതൽ അനുവദിക്കില്ല. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ കലാപരിപാടികളും പതിവായി രാത്രി ക്ഷേത്രത്തില്‍ നടത്തിയിരുന്ന കൃഷ്ണനാട്ടവും നിർത്തിവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക