പാലക്കാട് അബേദ്കർ കോളനി നിവാസികൾ നടത്തി വരുന്ന സമരം നൂറാംദിവസത്തിലേക്ക് കടന്നു. ഭൂമിയും, വീടും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ ശയനപ്രദിക്ഷിണം നടത്തിയാണ് നൂറാം ദിവസത്തിലെ പ്രതിഷേധം രേഖപെടുത്തിയത്.
കോവിഡ് ഭീതി; നിവിൻ പോളി ചിത്രം ‘തുറമുഖ’ത്തിന്റെ റിലീസ് നീട്ടി
അബേദ്കർ കോളനിയിൽ താമസിക്കുന്ന ചക്ലിയ സമുദായത്തിൽ പെട്ട 40 കുടുംബങ്ങൾക്കാണ് വീടില്ലാത്തത്. വീടും , ഭൂമിയും ആവശ്യപെട്ട് തുടങ്ങിയ സമരം 100 ദിവസം തികഞ്ഞു.
അധികാരികളുടെ ഭാഗത്ത് നിന്നും ഉറപ്പെന്നും ലഭികാതെ വന്നതോടെയാണ് പൊരിവെയിലത്ത് റോഡിലൂടെ ശയനപ്രദക്ഷിണം നടത്തിയത്. സമരം ജനതാദൾ നേതാവ് അഡ്വ. ജോൺ ജോൺ ഉദ്ഘാടനം ചെയ്തു.
ഫണ്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ പട്ടികജാതി ഫണ്ട് വിനിയോഗിച്ച് 5 സെന്റ് ഭൂമിയും, വീടും നൽകണമെന്ന് സമരക്കാർ ആവശ്യപെടുന്നത്.രാത്രിയിലും സമരക്കാർ സിവിൽ സ്റ്റേഷന് മുന്നിൽ തുടരുകയാണ്. സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക