തൃശൂർ: ചിയാരത്ത് വിദ്യാർഥിയെ നടുറോഡിൽ മർദ്ദിച്ചു. ചിയാരം സ്വദേശി അമൽബൈക്കിൽ സഹപാഠിയ്ക്കൊപ്പം പോകുമ്പോൾ ഇന്നലെയായിരുന്നു സംഭവം.
ഒപ്പമുണ്ടായിരുന്ന പെൺകുട്ടി ബൈക്കിൽ നിന്ന് താഴെ വീണപ്പോൾ നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തു. ഇതേ ചൊല്ലി നാട്ടുകാരും അമലും പരസ്പരം തർക്കിച്ചു.
ഇതിനിടെ അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിച്ചു. അമലിന്റെ പരാതിയിൽ ഒല്ലൂർ പൊലീസ് കേസെടുത്തു. നാട്ടുകാരുടെ പരാതിയിൽ അമലിന് എതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക