തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് തീവ്രവ്യാപനത്തെ രാഷ്ട്രീയ, കക്ഷിഭേദമെന്യേ നേരിടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളാണ് പടരുന്നത്. മണവും രുചിയും നഷ്ടപ്പെടുന്നവര്‍ കുറവാണ്. ഒമിക്രോണ്‍ വന്നുപോവട്ടെ എന്ന് കണക്കാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
ക്ലസ്റ്റര്‍ രൂപപ്പെടല്‍ ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഈ മാസം 1508 ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് രോഗം വന്നു.
സംസ്ഥാനത്ത് മരുന്നുക്ഷാമമെന്നത് വ്യാജപ്രചരണമെന്നും മന്ത്രി പറഞ്ഞു. മോണോക്ലോണല്‍ ആന്റിബോഡി ചികില്‍സ ഒമിക്രോണിന് ഫലപ്രദമല്ലമന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക