ഏറെ വിവാദം സൃഷ്ടിച്ച മദ്യവ്യവസായിയാണ് വിജയ് മല്യ. കോടികളുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസില്‍ വിജയ് മല്യയ്ക്ക് തന്റെ വീടും നഷ്ടമാകും. വിജയ് മല്യയുടെ ലണ്ടനിലെ ആഡംബര വീട് ജപ്തി ചെയ്യും. സ്വിസ് ബാങ്കായ യുബിഎസില്‍ നിന്നും 20.4 മില്യണ്‍ പൗണ്ട് വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടക്കാത്തതിനാലാണ് നടപടി.
സംസ്ഥാനത്തെ സ്കൂളുകളിൽ കോവിഡ് വാക്സിനേഷൻ നടക്കുന്നു, വാക്സിനേഷൻ രക്ഷിതാക്കളുടെ സമ്മതത്തോടെ
വിജയ് മല്യയുടെ ‘അമ്മയാണ് നിലവിൽ ആ വീട്ടിൽ താമസിയ്ക്കുന്നത്. ജപ്തി നടപടി ഒഴിവാക്കുന്നതിനായി വിജയ് മല്യ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടി സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല.
വീട് ജപ്തി ചെയ്താൽ വിജയ് മല്യയുടെ ‘അമ്മ പ്രതിസന്ധിയിലാകുമെന്ന് മല്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. കോടതി ഉത്തരവിനെതിരെ താത്കാലിക സ്റ്റേ നല്‍കാനും ജഡ്ജി തയ്യാറായിരുന്നില്ല. ബാങ്കിന് ജപ്തി നടപടികളുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.
അപര്‍ണ യാദവ് ബിജെപിയിൽ…! നിര്‍ണായക നീക്കം അഖിലേഷ് യാദവിന് തിരിച്ചടി..?
‘കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത്’ എന്നാണ് കോടതി മല്യയുടെ വീടിനെ വിശേഷിപ്പിച്ചത്. വായ്പ തിരിച്ചടയ്ക്കാന്‍ 2020 ഏപ്രില്‍ 30 വരെ മല്യയ്ക്ക് കോടതി സമയം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക