പാലക്കാട് ചെർപ്പുളശ്ശേരിയിൽ വാഹനാപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബൈക്ക് ഇടിച്ചു തെറിപ്പിച്ചുക്കൊണ്ട് കാർ മറ്റൊരു ചരക്ക് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ലോറിയ്ക്കടിയിൽ കുടുങ്ങിയാണ് ബൈക്ക് യാത്രികൻ മരിച്ചത്. ശ്രീകൃഷ്ണപുരം സ്വദേശി ഉണ്ണികൃഷ്ണനാണ് (55) മരിച്ചത്.
അടുത്ത മൂന്നാഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ്, സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും
കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ഉണ്ണികൃഷ്ണൻ ചെർപ്പുളശ്ശേരി ഫ്രണ്ട്സ് ഏജൻസീസിലെ ജോലിക്കാരനാണ്. ഇന്നലെ രാത്രി 11 മണിയോടെ ഒറ്റപ്പാലം റോഡിലാണ് സംഭവമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക