നടിയെ ആക്രമിച്ച കേസിൽ കൂടുതൽ സമയം ആവശ്യപ്പെട്ടുക്കൊണ്ട് വിചാരണ കോടതി സുപ്രീംകോടതിയെ സമീപിക്കും. കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കുകയാണ്. അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും ഇന്ന് തീരുമാനിക്കും.
കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ അനുമതി നൽകി ദേശീയ പാതാ അതോറിറ്റി
അതേസമയം, ഫെബ്രുവരി 16 നകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ സമയം കൂടുതൽ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് സുപ്രീംകോടതിയ്ക്ക് കത്ത് നൽകും. സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ നിർണായക വെളിപ്പെടുത്തലിലാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ അന്വേഷണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക