ഗോവയിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 34 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന് പട്ടികയില്‍ ഇടം നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബിജെപിയില്‍ എതിര് ശബ്ദമില്ലാത്ത നേതാവായിരുന്നു മനോഹര്‍ പരീക്കറെങ്കിലും അദ്ദേഹത്തിന്റെ മകന് ആ പരിഗണന പാര്‍ട്ടി നല്‍കിയിട്ടില്ല. അതേസമയം, കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് റാണെയ്ക്ക് എതിരെ മരുമകളെയാണ് കളത്തിലിറക്കിയത്.
പറത്തുമെങ്കിലെന്നും എന്റെ ഡാഡി ബ്രോ; ലാലേട്ടനും പൃഥ്വിയും ഒന്നിച്ചു പാടിയ പാട്ട്
കോണ്‍ഗ്രസില്‍ നിന്ന് കൂറ് മാറി എത്തിയ സിറ്റിംഗ് എംഎല്‍എ ബാബുഷ് മോന്സറാട്ടിനാണ് പനാജി മണ്ഡലത്തിലെ ബിജെപി ടിക്കറ്റ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് റാണെയ്ക്കെതിരെ മരുമകള്‍ ദിവ്യറാണെയെയാണ് ബിജെപി പോരിം മണ്ഡലത്തില്‍ കളത്തിലിറക്കുന്നത്. ബിജെപിയുടേത് ഉപയോഗിച്ച് വലിച്ചെറിയുന്ന നയമാണെന്ന് പറഞ്ഞ അരവിന്ദ് കെജരിവാള്‍ പനാജിയില്‍ ഉത്പലിന് ആം ആദ്മി ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക