സംസ്ഥാനത്ത് നടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ വഴിത്തിരിവുകൾ. കേസിൽ സത്യം തെളിയണമെങ്കിൽ നടൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്. ക്രിമിനലുകള്‍ക്ക് ലൈംഗിക പീഡനത്തിന് ക്വട്ടേഷന്‍ നല്‍കിയത് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടുള്ള സംഭവമാണെന്നും സമൂഹത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം പറഞ്ഞത്.
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷകൾ തള്ളി വിചാരണ കോടതി
അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രോസിക്യൂഷന് എതിർത്തിരുന്നു. അസാധാരണമായ ഒരു സംഭവമാണിത്. ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി തെളിവുകള്‍ ഇതിനോടകം തന്നെ ശേഖരിച്ചിട്ടുണ്ട്. കേസിലെ മുഖ്യ സൂത്രധാരൻ ദിലീപാണ്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായത് മുതല്‍ കേസില്‍ നിന്നും രക്ഷപ്പെടാനുള്ള എല്ലാ ശ്രമവും പ്രതി നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക