സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. നേരിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 4510 രൂപയായിരുന്നു സ്വർണം ഗ്രാമിന്റെ വില. വില 45 രൂപ വർധിച്ചു. അഞ്ച് ദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്വർണവില വർധിക്കുന്നത്. ഗ്രാമിന് 4555 രൂപയാണ് ഇന്നത്തെ വില.
അഞ്ച് ദിവസത്തോളം ഗ്രാമിന് 4500 രൂപയായിരുന്നു. ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4480 രൂപയായിരുന്നു. പിന്നീട് ഇരുപത് രൂപ വർധിച്ചു. തുടർന്ന് അഞ്ച് ദിവസത്തോളം സ്വർണവിലയിൽ മാറ്റമുണ്ടായില്ല. ഇതിനു ശേഷമാണ് ഇപ്പോൾ വില വർധിച്ചിരിക്കുന്നത്. 22 കാരറ്റ് 916 ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4555 രൂപയും 18 കാരറ്റ് സ്വര്‍ണ്ണത്തിന് 3765 രൂപയുമാണ് ഇന്ന് വില. ഇതോടെ പവന് 36440 രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക