ബസുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് ബസ് നിർത്തിക്കൊടുക്കണമെന്ന് ജീവനക്കാരോട് സിഎംഡി നിർദേശിച്ചു. രാത്രി സമയങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആര്‍ടിസി ബസുകള്‍ നിർത്തണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
കോവിഡ് ഭീതി; നിവിൻ പോളി ചിത്രം ‘തുറമുഖ’ത്തിന്റെ റിലീസ് നീട്ടി
മാത്രമല്ല, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരുടെ ആവശ്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറച്ചിട്ടില്ല, വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് ഗതാഗത മന്ത്രി
രാത്രി എട്ട് മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസ്സുകള്‍ നിർത്തി നൽകേണ്ടത്. ഇനിമുതൽ കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാനാണ് കെഎസ്ആർടിസിയുടെ ശ്രമം. അതേസമയം, മിന്നൽ സർവീസുകൾക്ക് ഇത് ബാധകമായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക