സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച നിർണായകമാണെന്ന് ആരോഗ്യവകുപ്പ്. പൂർണമായ ലോക്ക്ഡൗണിലേയ്ക്ക് പോകില്ലെങ്കിലും ആൾകൂട്ടം ഒഴിവാക്കുന്നതിനുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കോവിഡ് വ്യാപനം ദിനംപ്രതി സംസ്ഥാനത്ത് രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമാണെന്ന് സർക്കാർ സ്ഥിരീകരിച്ചിരുന്നു. ഇന്ന് ചേരാനിരിക്കുന്ന കോവിഡ് അവലോകനത്തിൽ ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകും.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആദ്യ രണ്ട് തരംഗങ്ങളിലുമില്ലാത്ത രീതിയിലാണ് ഉയർന്നിരിക്കുന്നത്. വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും. സാമൂഹിക അകലം ഉറപ്പു വരുത്തുന്ന രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
കോവിഡ് ഭീതി; നിവിൻ പോളി ചിത്രം ‘തുറമുഖ’ത്തിന്റെ റിലീസ് നീട്ടി
സ്വകാര്യ ചടങ്ങുകളിൽ ഉൾപ്പെടെ കോവിഡ് പ്രോട്ടോകോള്‍ ഉറപ്പ് വരുത്താനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാവും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിലും പുതിയ ക്രമീകരണം ഏര്‍പ്പെടുത്തും. 50 ശതമാനം പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നതാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക