സംസ്ഥാനത്ത് പരസ്യ ബോർഡുകൾക്ക് നിയന്ത്രമേർപ്പെടുത്തുന്നു. ഇനി മുതൽ പരസ്യ ബോർഡുകളിൽ അതാത് ഏജൻസിയുടെ വിലാസവും ഫോൺനമ്പറും രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി അറിയിച്ചു. അനധികൃതമായി ബോർഡുകൾ സ്ഥാപിക്കുന്നവർക്കു നേരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഹൈക്കോടതി.
നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം, 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു
അനധികൃത കൊടിതോരണങ്ങൾ പാതയോരങ്ങളിൽ സ്ഥാപിക്കുന്നതിനെതിരായുള്ള കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യത്തിൽ നിർദേശം നൽകിയത്.
ഇനി നിർദേശങ്ങൾ ലംഘിക്കുകയാണെങ്കിൽ പരസ്യ ഏജൻസിയുടെയും പ്രെസ്സിന്റെയും ലൈസൻസ് റദ്ദാക്കുന്ന നടപടിയുണ്ടാകും. ഇത് സംബന്ധിച്ചുള്ള സർക്കുലർ മൂന്ന് ദിവസത്തിനകം സർക്കാർ പുറത്തിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യ ബോർഡുകൾ 30 ദിവസത്തിനകം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദേശം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക