റിപ്പബ്ലിക് ദിന പരേഡിനുള്ള തമിഴ്നാടിന്റെ ടാബ്ലോ സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദേശം. ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡിനുള്ള തമിഴ്നാടിന്റെ ടാബ്ലോ വിദഗ്ധ സമിതി നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് എം.കെ സ്റ്റാലിൻ നിർദേശവുമായി രംഗത്ത് വന്നത്.
കോവിഡ് ഭീതി മാറാതെ രാജ്യം, മൂന്ന് ലക്ഷം കടന്ന് പ്രതിദിന കേസുകൾ..!
ചെന്നൈയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ടാബ്ലോ പ്രദർശിപ്പിക്കുമെന്നും സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അറിയിച്ചു.
ചികിത്സയില്‍ കഴിയുന്ന ഗായിക ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില തൃപ്തികരം
1857ലെ കലാപത്തിന് മുമ്പുള്ളതാണ് സ്വാതന്ത്ര്യ സമരത്തില്‍ തമിഴ്നാടിന്റെ സംഭാവനയെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിലെ ടാബ്ലോ ഒഴിവാക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങളെയും ദേശസ്നേഹത്തെയും വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്റ്റാലിന് കത്തെഴുതി. മാത്രമല്ല, തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിൽ ടാബ്ലോ പ്രദർശിപ്പിക്കുവാനാണ് സർക്കാർ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക