സിനിമാ താരം നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം നടന്നു. സംഭവത്തിൽ 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ റോയപേട്ട് ഏരിയയിലുള്ള നടിയുടെ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന യുവാവ് ധനുഷ് നടിയുടെ വീട്ടില്‍ ജോലി ചെയ്യുന്ന ആളാണെന്നാണ് വിവരം.
കോവിഡ് ഭീതി; നിവിൻ പോളി ചിത്രം ‘തുറമുഖ’ത്തിന്റെ റിലീസ് നീട്ടി
അഞ്ച് മാസത്തോളമായി ഇയാൾ നടിയുടെ വീട്ടിൽ ജോലി ചെയ്യുകയാണ്. ഇക്കഴിഞ്ഞ ജനുവരി 11നാണ് മോഷണം നടന്നതെന്നും മോഷണ വസ്തുക്കളുമായി കടന്നുകളഞ്ഞുവെന്നുമാണ് നടി നൽകിയിരിക്കുന്ന പരാതി.
ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു
പണവും പണത്തോടൊപ്പം 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് മോഷണം പോയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളാണ് മോഷണം നടത്തിയതെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. മോഷണം പോയ സാധനങ്ങളും ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക