കണ്ണൂർ: കെ റെയിൽ വിശദീകരണ യോഗത്തിൽ സംഘർഷം. മന്ത്രി എംവി ഗോവിന്ദൻ പങ്കെടുത്ത വിശദീകരണ യോഗത്തിലാണ് സംഘർഷം ഉണ്ടായത്. യോഗം നടക്കുന്ന സ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.
യോഗം നടക്കുന്ന സ്ഥലത്തേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ ഇവരെ പോലീസ് തടഞ്ഞു. തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിന് മുമ്പും ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഇതൊന്നും ജനാധിപത്യപരമല്ലെന്നും മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, അടച്ചിട്ട മുറിയിൽ യോഗം നടത്താൻ പാടില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. പ്രതിഷേധക്കാരെ സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്തെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക