സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമായി മിന്നൽ മുരളി. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.
അഞ്ച് മിനിറ്റും 31 സെക്കന്റും ദൈര്‍ഘ്യമുള്ള വിഡിയോയാണ് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരിക്കുന്നത്. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള മിന്നല്‍ മുരളി.
വിവാഹിതരാണെങ്കിലും പങ്കാളിയെ ലൈംഗികബന്ധത്തിന് നിർബന്ധിക്കാനാവില്ലെന്ന് കോടതി
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആയിരുന്നു ചിത്രം നിർമ്മിച്ചത്. തമിഴ് താരം ഗുരു സോമസുന്ദരമാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്തത്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്, മാമുക്കോയ ഫെമിന ജോര്‍ജ്. ബിജുക്കുട്ടന്, ബൈജു, സ്നേഹ ബാബു, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക