സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതി ഏറെ വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സാമൂഹിക ആഘാത പഠനം ഇന്ന് മുതൽ ആരംഭിക്കുവാൻ തീരുമാനം. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പഞ്ചായത്തിലാണ് തുടക്കമാകുന്നത്.
വീണ്ടും തരംഗമായി മിന്നൽ മുരളി, മേക്കിങ് വീഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്
കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയര്‍ ഹെല്‍ത്ത് സര്‍വ്വീസസ് ആണ് പഠനം നടത്തുന്നത്. ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുമ്പോൾ ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളെ നേരിട്ട് കാണും, ശേഷം അവരുന്നയിക്കുന്ന പ്രശ്നങ്ങൾ കേൾക്കും.
വിവാഹിതരാണെങ്കിലും പങ്കാളിയെ ലൈംഗികബന്ധത്തിന് നിർബന്ധിക്കാനാവില്ലെന്ന് കോടതി
കണ്ണൂര്‍ ജില്ലയില്‍ മാത്രം കെ റെയില്‍ കടന്നുപോകുന്ന 61. 7 കിലോ മീറ്റര്‍ ദൂരത്ത് 20 വില്ലേജുകളിലായി നൂറ്റി എട്ട് ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. പദ്ധതിയുടെ ആദ്യഘട്ടത്തിനായി ചോദ്യാവലി തയ്യാറാക്കികൊണ്ട് വളണ്ടിയര്‍മാര്‍ വീടുകളിലെത്തും. 100 ദിവസത്തിനകം റിപ്പോര്‍ട്ട് സമർപ്പിക്കുവാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക