ഹരിപ്പാട്: ഹരിപ്പാട് ട്രെയിന്‍ കടന്നുപോകാന്‍ റെയില്‍വേ ക്രോസ് അടയ്ക്കാന്‍ എത്തിയ വനിതാ ഗേറ്റ് കീപ്പര്‍ക്ക് പാമ്പ് കടിയേറ്റു.
ഹരിപ്പാട്-ആലപ്പുഴ തീരദേശപാതയിൽ കരുവാറ്റ ഊട്ട്പറമ്പ് റെയിൽവേ ക്രോസിലെ ഗേറ്റ് കീപ്പർക്കാണ് പാമ്പ് കടിയേറ്റത്.
ട്രെയിൻ കടന്നുപോകുന്നതിന് വേണ്ടി ഗേറ്റ് അടയ്ക്കാൻ കയറുമ്പോഴാണ് പള്ളിപ്പാട് പുത്തൻപുരയിൽ ആർ സരിതയ്ക്ക് രാത്രി പാമ്പിന്റെ കടിയേറ്റത്.
പ്രദേശവാസികൾ എത്തി റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിച്ചത്. ഹരിപ്പാട് ആശുപത്രിയിൽനിന്നും ആംബുലൻസ് എത്തി സരിതയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക