രാജ്യത്തെ സംസ്ഥാന സർക്കാരുകൾക്ക് 47541 കോടി രൂപ അനുവദിച്ചു. നികുതി വിഹിതത്തിന്റെ മുന്‍കൂര്‍ ഗഡുവായാണ് 47541 കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഈ വർഷം ജനുവരിയിലെ പതിവ് നികുതി വിഹിതത്തിന് പുറമേയാണ് ഇത് അനുവദിക്കുന്നത്. 2022 ജനുവരി മാസത്തില്‍ പതിവ് വിഹിതത്തിന്റെ ഇരട്ടി തുകയായ 95082 കോടി രൂപ ഇതോടെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും.
പിതാവിന്റെ സ്വത്തിൽ പെൺമക്കളുടെ അവകാശം ആൺമക്കളുടെ അതേ നിലവാരത്തിൽ ഉയര്‍ത്തി സുപ്രീകോടതി
കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമനാണ് തുക അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേരളത്തിന് 2022 ജനുവരിയില്‍ ഇതുവരെ അനുവദിച്ചത് 1830.38 കോടി രൂപയാണ്. നികുതി വിഹിതത്തിന്റെ ആദ്യ മുന്‍കൂര്‍ ഗഡുവായ 47,541 കോടി രൂപ 2021 നവംബര്‍ 22ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക