ഹിമാചൽ : ഹിമാചൽ പ്രദേശിൽ കൊവിഡ്-19 ന്റെ ഏറ്റവും ഉയർന്ന നില വരാനിരിക്കുന്നതിനാൽ എണ്ണത്തിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജയ് റാം താക്കൂർ വ്യാഴാഴ്ച പറഞ്ഞു.
ശൈത്യകാലത്തെ എല്ലാ വലിയ പൊതു പരിപാടികളും മാറ്റിവച്ചതായി അദ്ദേഹം അറിയിച്ചു.
“എല്ലാവരും വളരെ ഗൗരവത്തോടെ പെരുമാറണം, ആർക്കും കൊറോണയെ നിസ്സാരമായി കാണാനാകില്ല. ജനങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം.
സംസ്ഥാനത്ത് പീക്ക് വരാനിരിക്കുന്നതിനാൽ കേസുകളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ട്, ഈ സാഹചര്യവും ഞങ്ങൾ മറികടക്കും. ശൈത്യകാലത്തെ എല്ലാ വലിയ പൊതു പരിപാടികളും ഞങ്ങൾ മാറ്റിവച്ചു,” താക്കൂർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക