ഡല്‍ഹി: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കൊവിഡ്-19 കേസുകൾ കണക്കിലെടുത്ത്, ഗുജറാത്ത് സർക്കാർ 17 പട്ടണങ്ങളിൽ കൂടി രാത്രി കർഫ്യൂ ഏർപ്പെടുത്തുകയും എട്ട് മെട്രോകളിലും രണ്ട് നഗരങ്ങളിലും ഇത് ജനുവരി 26 വരെ നീട്ടുകയും ചെയ്തതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.
സുരേന്ദ്രനഗർ, ധ്രൻഗ്രാദ്ര, മോർബി, വാങ്കനീർ, ധോരാജി, ഗോണ്ടൽ, ജെറ്റ്പൂർ, കലവാഡ്, ഗോധ്ര, വിജൽപൂർ, നവസാരി, നവസാരി, ബിലിമോറ, വ്യാരാ, വാപി വൽസാദ്, ബറൂച്ച്, അങ്കലേശ്വർ എന്നീ നഗരങ്ങളിലാണ് രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നത്.
മാർഗനിർദേശങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വെള്ളിയാഴ്ച അവലോകന യോഗം ചേർന്നു.
നേരത്തെ ജനുവരി 7 ന് അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട്, ഗാന്ധിനഗർ, ജുനഗഡ്, ജാംനഗർ, ഭാവ്നഗർ, ആനന്ദ്, നദിയാദ് എന്നിവിടങ്ങളിൽ രാത്രി 10 മുതൽ രാവിലെ 6 വരെ സർക്കാർ രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക