നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വഴിത്തിരിവുകളും വെളിപ്പെടുത്തലുകളും അടുത്തിടെ നടന്നിരുന്നു. ദിലീപ് കേസിലെ മുഖ്യ സൂത്രധാരനാണെന്നും ദിലീപിനെ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
നടന് ദിലീപിനെതിരെ കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചേർത്തിരുന്നു. ഇന്ന് 10.15 നാണ് വാദം കേൾക്കുക. സ്പെഷല്‍ സിറ്റിങ് നടത്താനാണ് തീരുമാനം. മറ്റുള്ള കേസിനേക്കാൾ പ്രാധാന്യം ഉള്ളതുകൊണ്ടല്ലെന്നും വാദത്തിനായി അധിക സമയം എടുക്കുമെന്നുള്ളതുകൊണ്ടാണെന്നും ജഡ്ജി പറഞ്ഞു. അതേസമയം, കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന കുറ്റമാണ് ദിലീപിന് മേൽ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക