സമാജ്വാദി പാർട്ടിയും ബിജെപിയും ഒരേതരം രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് സമാന അജണ്ടയാണുള്ളത്. ഇരു പാര്‍ട്ടികളും അതിന്റെ ഗുണഫലം അനുഭവിക്കുന്നുമുണ്ട്.
ഉത്തർപ്രദേശിൽ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്നുള്ള ചോദ്യത്തിന് കോണ്‍ഗ്രസിന്റ മുഖം താന്‍ ആണെന്ന് പ്രിയങ്ക ഗാന്ധി സ്വയം പ്രഖ്യാപിച്ചു എന്ന രീതിയിലാണ് വാർത്തകൾ വന്നത്.
യുപിയില്‍ തന്റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോ എന്നും തന്റെ മുഖം തന്നെയല്ലേ എല്ലായിടത്തും എന്നും പ്രിയങ്ക മറുപടി നൽകിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് യുപിയിലെ നേതാവ് താന്‍ തന്നെയെന്ന തരത്തിലുള്ള പ്രഖ്യാപനം പ്രിയങ്ക നടത്തിയത്. എന്നാൽ ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക