പൃഥ്വിരാജ് വീണ്ടും സംവിധായകനാകുന്ന ചിത്രമാണ് ബ്രോ ഡാഡി. മോഹനലാലിനെ നായകനാക്കി തന്നെയാണ് ഇത്തവണയും പൃഥ്വിരാജ് തന്റെ ചിത്രം ഒരുക്കുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും പികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്.
കങ്കണ റണാവത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ സെൻസർ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി
ഇപ്പോഴിതാ ചിത്രത്തിലെ ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. വളരെ രസകരമായ രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ എന്നിവരാണ് വീഡിയോയിൽ ഉള്ളത്. എസ് ഐ ആന്റണി ജോസഫ് എന്ന കഥാപാത്രമായാണ് ആന്റണി പെരുമ്പാവൂർ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക