സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമാണ് സംസ്ഥാനത്തുണ്ടാകുക. അതേസമയം, കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന സ്പെഷ്യല്‍ കാഷ്വല്‍ ലീവ് റദ്ദാക്കി.
സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി നടക്കുന്നുണ്ട്; വിദ്യാഭ്യാസ മന്ത്രി
ലീവ് റദ്ദാക്കിയതായി ചീഫ് സെക്രട്ടറി ഉത്തരവ് നല്കി. രോഗലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം വേണ്ട നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കുന്നു. രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ ജോലി സ്ഥലത്ത് അക്കാര്യം അറിയിക്കുകയും സാമൂഹിക അകലം പാലിച്ച് സ്വയം നിരീക്ഷിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക