സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. ജില്ലാ സെക്രട്ടറി ആര് നാസറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ പുതുക്കിയ തീയതി കോവിഡ് വ്യാപന സാഹചര്യം നോക്കി പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. ഈ മാസം 28 മുതല്‍ 30 വരെയായിരുന്നു ആലപ്പുഴ ജില്ലാ സമ്മേളനം നടത്തുവാൻ തീരുമാനിച്ചിരുന്നത്.
കോവിഡ് മൂന്നാം തരംഗം പ്രതിരോധത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ്
ആലപ്പുഴ സമ്മേളനത്തില്‍ ക്രമീകരണങ്ങള്‍ ഉണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ തൃശൂര്‍, കാസര്‍കോട് ജില്ലാ സമ്മേളനങ്ങള്‍ രണ്ട് ദിവസമാക്കി വെട്ടിക്കുറച്ചിരുന്നു. ഞായറാഴ്ച സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഉള്ളതുകൊണ്ട് കൂടിയാണ് പുതിയ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക