കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇപ്പോള്‍ തീര്‍പ്പാക്കുന്നില്ലെന്ന് ഹൈക്കോടതി .
ദിലീപിനെ നാളെയും മറ്റന്നാളും ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി അറിയിച്ചു. കേസിലെ മറ്റ് പ്രതികളെയും ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.
അന്വേഷണ പുരോഗതി ചൊവ്വാഴ്ച്ച അറിയിക്കണമെന്നാണ് നിര്‍ദേശം. ദിലീപിനെ 5 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടത്. നാളെ മുതല്‍ ചൊവ്വാഴ്ച്ച വരെ ദിലീപ് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം.
രാവിലെ 9 മണിമുതല്‍ രാത്രി 8 വരെ ചോദ്യം ചെയ്യാം. പക്ഷേ അറസ്റ്റ് പാടില്ല. 27 വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക