മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ശനിയാഴ്ച പുലർച്ചെ വൻ അപകടം. തദ്ദേവ് ഏരിയയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിലാണ് വൻ തീപിടിത്തമുണ്ടായത്.
കമല സൊസൈറ്റിയുടെ 20 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. തീപിടിത്തത്തിൽ രണ്ട് പേർ മരിക്കുകയും 15 പേർക്ക് പൊള്ളലേറ്റു. ജീവൻ നഷ്ടപ്പെട്ട രണ്ടുപേരും പ്രായമായവരാണെന്നാണ് സൂചന.
13 അഗ്നിശമനസേനാ യൂണിറ്റുകൾ തീയണക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിൽ നിന്നുള്ള പുക കാരണം അകത്തേക്ക് കയറാൻ ബുദ്ധിമുട്ടുകയാണ് രക്ഷാപ്രവർത്തകർ. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്ന് ഇതുവരെ 19 പേരെ രക്ഷപ്പെടുത്തി.
നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ രണ്ടുപേർ മരിച്ചു. ഭാട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 പേരിൽ 3 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക