Home ASTROLOGY പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും, നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചുകിട്ടും, ആരോഗ്യം മെച്ചപ്പെടും; ഇന്ന് നിങ്ങൾക്കെങ്ങനെ

പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും, നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചുകിട്ടും, ആരോഗ്യം മെച്ചപ്പെടും; ഇന്ന് നിങ്ങൾക്കെങ്ങനെ

മേടം: (അശ്വതി,ഭരണി,കാർത്തിക 1/4)

ആഗ്രഹിക്കുന്ന പോലെ പലകാര്യങ്ങളും നടക്കുന്ന ദിവസമാണിന്ന്. ഏറെക്കാലത്തിനു ശേഷം കുടുംബാംഗങ്ങളുമായി ഒത്തു ചേരാൻ അവസരമുണ്ടാകും. വരുമാനം വർദ്ധിക്കും. യാത്രകൾ ഗുണകരമായി തീരും.

ഇടവം: (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വീട് മോടി പിടിപ്പിക്കാൻ ആരംഭിക്കും. കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസയാത്രയിൽ പങ്കെടുക്കും. ചിലർക്ക് അസുഖബാധ ഉണ്ടാവാനും സാധ്യതയുണ്ട്. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ ഇല്ല.

മിഥുനം:(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

കായിക മേഖലയിൽ ശോഭിക്കാൻ കഴിയും . പുതിയ ചില ബിസിനസ്സുകൾ ആരംഭിക്കാനും സാധ്യതയുണ്ട്. വീട്ടിൽ സമാധാനം നിലനിൽക്കും.

കർക്കിടകം:(പുണർതം1/4,പൂയം,ആയില്യം)

സാമ്പത്തികനില മെച്ചപ്പെടും. സാഹിത്യകാരന്മാർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും. പുതി യ കരാറുകളിൽ ഒപ്പുവെക്കും. ആരോഗ്യകാര്യ ത്തിൽ ഭയപ്പെടാനില്ല.

ചിങ്ങം: (മകം,പൂരം,ഉത്രം1/4)

എല്ലാ കാര്യങ്ങളും ഉത്സാഹത്തോടുകൂടി ചെയ്തുതീർക്കാൻ സാധിക്കുന്ന ദിവസമാണ് ഇന്ന്. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചുകിട്ടും. ആരോഗ്യം മെച്ചപ്പെടും.

കന്നി: (ഉത്രം 3/4, അത്തം,ചിത്തിര 1/2)

ലാഭം കിട്ടുന്ന പദ്ധതികളിൽ നിക്ഷേപിക്കാൻ സാധിക്കും. നേരത്തെ നിശ്ചയിച്ച യാത്രകൾ നടത്താൻ സാധിക്കും. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ചിലർക്ക് പുതിയ വാഹനത്തിന് യോഗമുണ്ട്.

തുലാം: ( ചിത്തിര 1/2, ചോതി, വിശാഖം 3/4)

സാമ്പത്തികമായി ഗുണകരമായ ദിവസമാണിന്ന്. എന്നാൽ കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാവാനിടയുണ്ട്. ചില ആരോപണങ്ങൾ കേൾക്കാനും ഇടയാകും. ദീർഘയാത്രകൾ കഴിവതും ഒഴിവാക്കുക.

വൃശ്ചികം: (വിശാഖം1/4,അനിഴം,തൃക്കേട്ട)

മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരങ്ങൾ ലഭിക്കും . മക്കളോടൊപ്പം സന്തോഷിക്കാനുള്ള അവസരങ്ങൾ ലഭിക്കും. സാമ്പത്തികനില മെച്ചപ്പെടും.

ധനു: (മൂലം, പൂരാടം, ഉത്രാടം)

പൊതുവേ ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകുന്ന ഒരു ദിവസമാണ് ഇന്ന് .വിദ്യാർത്ഥികൾ പരീക്ഷയിൽ കഷ്ടിച്ച് വിജയിക്കും. അപേക്ഷിച്ച് വായ്പ അനുവദിച്ച് കിട്ടും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക .

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2)

പല കാര്യങ്ങൾക്കും തടസ്സം നേരിടുന്ന ദിവസമാണിന്ന്. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല.അപകടസാധ്യതയുള്ള യാത്രകൾ ഒഴിവാക്കുക. പണമിടപാടുകളും ശ്രദ്ധിക്കുക.

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)

അവിചാരിതമായ ചില നേട്ടങ്ങൾ ഉണ്ടാക്കാൻ ഇന്ന് സാധിക്കും . നിയമ പ്രശ്നങ്ങളും മറ്റും രമ്യമായി പരിഹരിക്കാൻ കഴിയും. കുടുംബ ജീവിതം സന്തോഷകരമാകും. വരുമാനം വർദ്ധിക്കാനുളള അവസരങ്ങൾ വന്നു ചേരും.

മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പല കാര്യങ്ങളിലും അലസത തോന്നുന്ന ദിവസമാണിന്ന്. നിസ്സാര രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട് . ചിലവുകൾ വർദ്ധിക്കാനും ഇടയുണ്ട് .ദീർഘയാത്രകൾ ഗുണകരമായി തീരും.

Also Read :   ജാഗ്രത! ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; കേരള പൊലീസിന്‍റെ പുതിയ അന്വേഷണ വിഭാഗം ബുധനാഴ്ച മുതല്‍