ആര്.എസ്.പി നേതാവും എം.പിയുമായ എന്‍.കെ പ്രേമചന്ദ്രന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകൻ കാർത്തിക്കിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് എന്‍.കെ. പ്രേമചന്ദ്രനും ഭാര്യ ഗീതയും ആര്.ടി.പി.സി.ആര് പരിശോധനയ്ക്ക് വിധേയരായി.
പരിശോധനയിൽ ഇവർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മൂന്നു പേര്‍ക്കും ഇത് മൂന്നാം തവണയാണ് കോവിഡ് ബാധിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എം.പിയുടെ ഓഫീസ് താത്കാലികമായി അടച്ചു. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ് മൂവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക