സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മുഴുവന്‍ എസ്. ടി കുട്ടികള്‍ക്കും 10, 12 ക്ലാസുകളിലെ എസ് സി കുട്ടികള്‍ക്കുമായി 45,313 ലാപ്ടോപ്പുകള് നല്‍കിക്കഴിഞ്ഞു. വിദ്യാകിരണം പദ്ധതിയുടെ ആദ്യഘട്ടമായാണ് ലാപ്ടോപ് വിതരണം നടന്നത്.
എട്ടു മുതല്‍ പത്ത് വരെയും പ്ലസ് ടുവിലെയും കുട്ടികള്‍ക്ക് ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ഐഡി നല്കി ക്ലാസുകള്‍ നടന്നുവരുന്നുണ്ട്. പ്ലസ് വണ്‍ കുട്ടികള്‍ക്കും ലോഗിന്‍ ഐഡികള്‍ ഈ മാസത്തോടെ നൽകും.
കോവിഡ് മൂന്നാം തരംഗം പ്രതിരോധത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ്
നവംബര്‍ ഒന്നു മുതല്‍ സ്കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളും ഓണ്‍ലൈന്‍ ക്ലാസ്സുകളും ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചിരുന്നു. കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ മുന്‍കൂട്ടി അറിയിക്കുന്ന സമയക്രമത്തില്‍ നൽകി വരികയും ചെയ്തിരുന്നു. ക്ലാസുകളിൽ ആശയക്കുഴപ്പങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക