പാലക്കാട്: കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ പരിക്കേറ്റ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് തലയ്ക്കടിയേറ്റ് മരിച്ചത്. പുതുക്കോട് തച്ചനടി ചന്തപുരയിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ അബ്ബാസിനെ തൃശൂർ മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു.
മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.