പാലക്കാട് തെരുവു നായയുടെ അക്രമണത്തിൽ കുട്ടികൾക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിൽ പട്ടാമ്പിയിലാണ് സംഭവം. പട്ടാമ്പി ൽപക സ്ട്രീറ്റ്, കിഴായൂർ എന്നിവിടങ്ങളിലാണ് തെരുവു നായയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.
മുഖത്തും കയ്യിലുമെല്ലാം കടിയേറ്റ കുട്ടികളെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകി. തെരുവ് നായശല്യം നിയന്ത്രിക്കാൻ നഗരസഭ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക