രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ പാർട്ടികൾ അവരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കഴിഞ്ഞു. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് ഇന്ന് പുറത്തിറക്കും.
കങ്കണ റണാവത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ സെൻസർ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി
നാല് മണ്ഡലങ്ങളിലെക്കുള്ള സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുകയാണെന്നും ആദ്യഘട്ടത്തിൽ 66 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.
ബിജെപിയിൽ നിന്ന് കഴിഞ്ഞ വർഷം കോൺഗ്രസിലെത്തിയ യശ്പാൽ ആര്യയുടെ മകൻ സഞ്ജയ് ആര്യ സ്ഥാനാർഥിയാകുവാനുള്ള സാധ്യതയുണ്ട്. 59 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക് ഹരിദ്വാർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 18 പേർ പുതുമുഖങ്ങളും, ആറു പേർ വനിതകളുമാണ്. ശേഷിക്കുന്ന 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികൾക്കായി അവസാനഘട്ട ചർച്ചയിലാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക