രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യൂത്ത് മാനിഫെസ്റ്റോ പുറത്തിറക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂത്ത് മാനിഫെസ്റ്റോ പുറത്തിറക്കുവാനാണ് തീരുമാനം.
ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേർന്ന് ഇന്ന് മാനിഫെസ്റ്റോ പുറത്തിറക്കിയേക്കും. ദില്ലിയിലെ എഐസിസി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വച്ചായിരിക്കും യൂത്ത് മാനിഫെസ്റ്റോ പുറത്തിറക്കുക. സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതാ സാന്നിധ്യത്തിന്റെ പേരില്‍ യുവജനങ്ങളെ അമ്പരപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
കങ്കണ റണാവത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ സെൻസർ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി
അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുണ്ടെങ്കിൽ സൂര്യനു കീഴില്‍ അവര്‍ ആഗ്രഹിക്കുന്ന ഏത് സ്ഥാനത്തേക്കും അവരെ എത്തിക്കുകയെന്ന ലക്ഷ്യവും ഈ പ്രത്യേക പ്രകടന പത്രികയ്ക്ക് ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാഥേ പറയുന്നത്.
ഉത്തർപ്രദേശിൽ പ്രവേശനം നിഷേധിക്കുകയും തൊഴില്‍ അവസരം നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. സംസ്ഥാനത്തെ യുവജനങ്ങള്‍ നേരിടുന്ന പല പ്രശ്നങ്ങളേയും ഇത്തരത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൈകാര്യം ചെയ്യുമെന്ന് വിശദമാക്കുന്നതാവും യൂത്ത് മാനിഫെസ്റ്റോയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക