കാറിന് വശം നൽകിയില്ലെന്ന പേരിൽ ബസ് ജീവനക്കാരനെ മർദിച്ചതായി പരാതി. സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ചതായാണ് പരാതി. പെരിന്തൽമണ്ണ കുന്നപ്പള്ളി അടിവാരത്താണ് സംഭവം. പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ ഓടുന്ന ക്യൂൻസ് ബസിലെ ഡ്രൈവർ കൃഷ്ണകുമാറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെത്തുടർന്ന് ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയെങ്കിലും നടപടിയെടുക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെ അൽപ്പസമയത്തിനകം തന്നെ സർവീസ് തുടങ്ങി. അതേസമയം പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലല്ല കേസെടുത്തതെന്നും പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും തൊഴിലാളികളും ബസുടമ സംഘവും ആരോപിച്ചു. ഉന്നത പോലീസ് അധികൃതർക്ക് പരാതി നൽകുമെന്നും നടപടിയുണ്ടായില്ലെങ്കിൽ തിങ്കളാഴ്ച മുതൽ സർവീസ് നിർത്തിവെയ്ക്കുമെന്നും ബസുടമ സംഘം സെക്രട്ടറി കെ. മുഹമ്മദലി ഹാജി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക