സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഞായറാഴ്ചകളിലാണ് ലോക്ക്ഡൗൺ സമാനമായ നിയന്ത്രണം ഉണ്ടാകുക. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. നിരത്തുകളിലും കടകളിലും ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുവാൻ നിർദേശം നൽകിയിരുന്നു.
യാത്രക്കാരുടെ ആവശ്യം അനുസരിച്ചായിരിക്കും കെഎസ്ആര്‍ടിസി ഇന്ന് സർവീസ് നടത്തുക. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസ്. കേരളം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുവാനും തീരുമാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക