അബുദാബി എമിറേറ്റില്‍ പ്രവേശിക്കുവാൻ വിനോദ സഞ്ചാരികള്‍ക്ക് ഇനി കോവിഡ് വാക്സിന് ബൂസ്റ്റര്‍ ഡോസ് ആവശ്യമില്ല. നിലവില്‍ യു.എ.ഇയിലുള്ള വാക്സിൻ സ്വീകരിച്ചവർക്ക് അല്‍ ഹുസ്ന ആപ്ലിക്കേഷനില്‍ 14 ദിവസത്തെ പി.സി. ആര് നെഗറ്റീവ് ഫലമോ 96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശോധനാഫലമോ ആണ് വേണ്ടത്.
ട്രെയിനുകളിൽ ഇനി രാത്രി ബഹളം വേണ്ട, പാട്ടുവയ്ക്കുന്നതിനും ഉറക്കെ സംസാരിക്കുന്നതിനും വിലക്ക്
സഞ്ചാരികൾ തങ്ങളുടെ മാതൃ രാജ്യത്ത് നിന്ന് സ്വീകരിച്ച വാക്സിനേഷന് ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് കരുതിയിരിക്കണം. ഗ്രീന്‍ പാസ് നിലനിർത്തുന്നതിന് ഒരു ബൂസ്റ്റര്‍ കൂടി എടുക്കണമെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഇതിന്മേലാണ് ടൂറിസ്റ്റുകളുടെ യാത്രക്കാര്യത്തില്‍ വ്യക്തത വരുത്തികൊണ്ട് അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് രംഗത്ത് വന്നത്. വിനോദസഞ്ചാരികളുടെ മാതൃ രാജ്യത്തു നിന്ന് ലഭിച്ച 48 മണിക്കൂര്‍ പി.സി.ആര് പരിശോധന നെഗറ്റിവ് ഫലം കാണിക്കണം. വാക്സിനേഷന് എടുക്കാത്ത സന്ദര്‍ശകര്‍ക്ക് 96 മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റിവ് പി .സി.ആര് പരിശോധന ഫലം ഹാജരാക്കിയും പ്രവേശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക