ഇനി മുതൽ ട്രെയിനുകളിൽ രാത്രി കൂർക്കംവലിയല്ലാതെ മറ്റു ബഹളങ്ങൾ നടക്കില്ല. രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും കൂട്ടംകൂടി സംസാരിക്കുന്നതും വിലക്കി റെയിൽവേ ഉത്തരവിറക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളും.
ടാറ്റ നെക്സോൺ ഇലക്ട്രിക് കൂപ്പെ എസ്യുവിയുടെ ചിത്രങ്ങൾ പുറത്തുവന്നു, 400 കിലോമീറ്റർ റേഞ്ച് ഉണ്ടാകും
കംപാർട്മെന്റുകളിൽ പ്ലഗ് പോയിന്റുകൾ രാത്രി 10 മുതൽ രാവിലെ 6 വരെ പ്രവർത്തനരഹിതമാണെന്ന് ഉറപ്പാക്കും. രാത്രി ഇയർഫോണിൽ പാട്ടു കേൾക്കുന്നതിനു തടസ്സമില്ല. രാത്രി വൈകിയുമുള്ള ബഹളം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണു നടപടി. റെയിൽവേ പൊലീസും ടിടിഇമാരും മറ്റു ജീവനക്കാരും യാത്രക്കാരെ ബോധവൽക്കരിക്കും. യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ ജീവനക്കാർ ജോലി ചെയ്യണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക