രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക് ജനുവരി 31 വരെ നീട്ടിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.
കോവിഡ് അതിവ്യാപനം; ജില്ലാ കോവിഡ് കണ്ട്രോള് റൂം നമ്പറുകൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു
എന്നാൽ, ചെറിയ പൊതുയോഗങ്ങള്‍ ജനുവരി 28 മുതല്‍ നടത്തുന്നതിന് കമ്മീഷന് അനുവാദം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യസെക്രട്ടറിയും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ചീഫ് സെക്രട്ടറിമാരുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം കൈക്കൊണ്ടത്.
ജനുവരി 31 വരെ തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കും അനുമതി നല്‍കേണ്ടതില്ലെന്ന് കമ്മീഷന് തീരുമാനിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ പൊതുയോഗങ്ങള്‍ നടത്താം. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലാണ് ഫെബ്രുവരി ഒന്ന് മുതല്‍ പൊതുയോഗങ്ങള്‍ നടത്തുവാൻ അനുമതി.
കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രണം, ആവശ്യസർവീസുകൾ മാത്രം അനുവദിക്കും
എന്നാൽ, യോഗങ്ങൾക്ക് പരാമവധി അഞ്ഞൂറ് പേര്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതിയുള്ളു. ജനുവരി 31 ന് വീണ്ടും സാഹചര്യം പരിശോധിച്ച ശേഷം കൂടുതല്‍ ഇളവുകള്‍ നടത്തണമോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക