ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധന നടത്തിയതിൽ കോവിഡ് സ്ഥിരീകരിച്ച വിവരം ഉപരാഷ്ട്രപതി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഹൈദരാബാദിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച ക്വാറന്റീനിലായിരിക്കുമെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾ കോവിഡ് രൂക്ഷമായതിന് പിന്നാലെ കർശന നിയന്ത്രണങ്ങളിലേയ്ക്ക് നീങ്ങിയിട്ടുണ്ട്. വാരാന്ത്യ ലോക്ക്ഡൗണും രാത്രി കർഫ്യൂവും പല സംസ്ഥാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, അതിർത്തികളിൽ കർശന പരിശോധനയാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക